കീവ്: പട്ടണങ്ങളും ഗ്രാമങ്ങളുമടക്കം ഒറ്റ ദിവസം കൊണ്ട് യുക്രെയിനിലെ 118 പ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തി റഷ്യ.യുക്രെയിൻ ആഭ്യന്തര മന്ത്രി ഇഹോര്‍ കിലിമെങ്കോയാണ് ഇക്കാര്യം അറിയിച്ചത്.
യുക്രെയിന്റെ 27 മേഖലകളില്‍ പത്തെണ്ണവും റഷ്യയുടെ ആക്രമണത്തിനിരയായതായും ആളുകള്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
ഡൊണറ്റ്സ്കിന്റെ കിഴക്കന്‍ മേഖലയിലുള്ള അവ്ദിവ്കയില്‍ ആഴ്ചകളായി റഷ്യ നടത്തി വന്ന ആക്രമണത്തില്‍ പ്രദേശം ഏറെക്കുറെ തുടച്ചു നീക്കപ്പെട്ട നിലയിലാണ്.
40ല്‍ അധികം ഷെല്ലാക്രമണമാണ് പ്രദേശവാസികള്‍ക്കു നേരേ കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് പ്രാദേശിക നേതാവായ വിറ്റാലി ബരാബാഷ് പറയുന്നു.
വടക്ക്-കിഴക്കന്‍ ഖാര്‍ക്കീവിലുള്ള കുപ്യാന്സ്കിനിലും വന്‍തോതിലുള്ള ആക്രമണമാണ് റഷ്യന്‍ സൈന്യം അഴിച്ചുവിട്ടത്. ബാക്മത്തിനു ചുറ്റുമുള്ള പ്രദേശം തിരിച്ചു പിടിക്കുന്നതില്‍ നിന്ന് യുക്രെയിൻ സേനയെ തടയാനും റഷ്യയുടെ ശ്രമമുണ്ടായി.