റിയാദ്: രാജ്യത്തെ ഔദ്യോഗിക തീയതികള്‍ ഇനി മുതല്‍ ഇംഗ്ലീഷ് (ഗ്രിഗോറിയന്‍) കലണ്ടര്‍ പ്രകാരമാകും കണക്കാക്കുക എന്നറിയിച്ച് സൗദി അറേബ്യ.
റിയാദില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് കലണ്ടര്‍ അടിസ്ഥാനമാക്കാന്‍ തീരുമാനം.
മതപരമായ കാര്യങ്ങള്‍ക്ക് ഇപ്പോഴുള്ളതുപോലെ അറബിക് (ഹിജ്റ) കലണ്ടര്‍ ഉപയോഗിക്കുന്നത് തുടരും. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വാണിജ്യ ലൈസന്‍സ്, വീസ തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട തീയതികളിലും ഇംഗ്ലീഷ് കലണ്ടറിനെയാകും ഇനി അടിസ്ഥാനമാക്കുക.