ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത് വിൻസി അലോഷ്യസ് ഇപ്പോഴിതാ തന്റെ പേര് മാറ്റുന്ന കാര്യം ആരാധകരുമായി പങ്കുവെക്കുകയാണ്.
മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് താരത്തെ പേര് മാറ്റാൻ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് വിൻസി പറഞ്ഞു.
ഒരു കുറിപ്പിലൂടെയാണ് താൻ പേര് മാറ്റുകയാണെന്ന് അറിയിച്ചത്. Win C എന്ന് ആരെങ്കിലും തന്നെ വിളിക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്ന് വിൻസി അലോഷ്യസ് എഴുതുന്നു. അങ്ങനെ വിളിച്ചാൽ പെട്ടെന്ന് തന്നെ എനിക്ക് സന്തോഷവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതു പോലെ തോന്നും.
Winc എന്ന് മമ്മൂക്ക എന്നെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി അനുഭവപ്പെട്ടു. അതിനാല്‍ ഞാൻ പേരു മാറ്റുകയാണ്.
എന്റെ സന്തോഷത്തിന് വേണ്ടി. Win C എന്ന് അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നു എന്നും നടി വിൻസി അലോഷ്യസ് പറഞ്ഞു. മമ്മൂട്ടി തന്നെ Win C എന്നു വിളിച്ചിരിക്കുന്നതിന്റെ സ്ക്രീൻഷോട്ടും താരം പങ്കുവെച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.