മാള: റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 10 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45നാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റ പീറ്റർ പഴയാറ്റിൽ മാള, എഡ്സൻ തയ്യിൽ പൂപ്പത്തി, അരുൺ കാട്ടൂക്കാരൻ കൊശവക്കുന്ന്, കുറുമശ്ശേരി സ്വദേശികളായ ശശീന്ദ്രൻ കാവിയത്ത്, ആഷിത തേവാനത്ത്, കുഴൂർ സ്വദേശികളായ അശ്വതി കടുക്കാപ്പിള്ളി, ജോമി മുല്ലക്കാട്ടിൽ, രഞ്ജിത്ത് മുളവര, ജിൻസി തെറ്റയിൽ, അനു അശോക് എന്നിവരെ മാളയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സമീപത്തെ പറമ്പിലേക്ക് മണ്ണുമായെത്തിയ ടോറസ് ടിപ്പർ റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്കാണ് പിന്നിൽ നിന്നെത്തിയ ബസ് ഇടിച്ചു കയറിയത്.