തിരുവനന്തപുരം: കേരളീയത്തിനുള്ള ചെലവ് ധൂര്‍ത്തല്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തെ ബ്രാന്‍ഡ് ചെയ്യാന്‍ പരിപാടി സഹായിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
കലാപരമായ മഹാമഹമൊന്നുമല്ല സംസ്ഥാനത്ത് നടത്തിയത്. കേരളത്തിന്റെ പൊതുവിലുള്ള നേട്ടങ്ങള്‍, വ്യവസായ രംഗത്തെ സാധ്യകള്‍ തുടങ്ങിയവ പുറത്തെത്തിക്കാന്‍ ഇത് സഹായിക്കും.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഇത് കേരളത്തോട് മാത്രമുള്ള അനീതിയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്ഷന് ഉടന്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ക്രിസ്മസ് വരെ പെന്ഷന് നീളില്ല.
18 മാസം വരെ ക്ഷേമപെന്ഷന് മുടങ്ങിയ കാലമുണ്ട്. അടുത്ത ഗഡു ഉടന്‍തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.