വത്തിക്കാൻ സിറ്റി: ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് പശ്ചിമേഷ്യാ സംഘർഷം പരിഹരിക്കാനുള്ള ഏകവഴിയെന്ന് ഫ്രാൻസിസ് മാർപാപ്പ. ജറൂസലെമിനു പ്രത്യേക പദവി നല്കി രണ്ടു രാഷ്ട്രങ്ങൾ ഉണ്ടാകണമെന്ന് ഇറ്റലിയിലെ ആർഎഐ ചാനലിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വിശുദ്ധ നാട്ടിലെ യുദ്ധം തന്നെ ഭയചകിതനാക്കുന്നതായി മാർപാപ്പ പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്കാ ഇടവക നടത്തുന്ന വൈദികരുമായും കന്യാസ്ത്രീകളുമായും ദിവസവും ഫോണിൽ സംസാരിക്കുന്നുണ്ട്.
560 പേർ പള്ളിയിൽ അഭയം തേടിയിട്ടുണ്ട്. ഭൂരിഭാഗവും ക്രൈസ്തവരാണ്. ദൈവകൃപയാൽ, പള്ളി ആക്രമിക്കാൻ ഇസ്രേലി സേന തയാറായിട്ടില്ലെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.