ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ല്‍; ഏ​​​ഴാം മ​​​ത്സ​​​ര​​​വും ജ​​​യി​​​ച്ച് പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​ത്

മും​​​ബൈ: 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ല്‍ ഇ​​​ന്ത്യ സെ​​​മി ഫൈ​​​ന​​​ലി​​​ല്‍. ലോ​​​ക​​​ക​​​പ്പി​​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​​ഴാം മ​​​ത്സ​​​ര​​​വും ജ​​​യി​​​ച്ച് പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​താ​​​യാ​​​ണ് ഇ​​​ന്ത്യ സെ​​​മി​​​യി​​​ലെ​​​ത്തി​​​യ​​​ത്. വാങ്ക​​​ഡെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ശ്രീ​​​ല​​​ങ്ക​​​യെ 302 റ​​​ണ്‍സി​​നാ​​ണ് ഇ​​ന്ത്യ ത​​ക​​ർ​​ത്ത​​ത്. ഇ​​തോ​​ടെ ഇ​​ന്ത്യ​​ക്ക് 14 പോ​​​യി​​​ന്‍റാ​​യി.

ഇ​​​ന്ത്യ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച 358 റ​​​ണ്‍സ് പി​​​ന്തു​​​ട​​​ര്‍ന്ന ശ്രീ​​​ല​​​ങ്ക 55 റ​​​ണ്‍സി​​​ല്‍ എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി. അ​​​ഞ്ചു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​മാ​​​ണു ശ്രീ​​​ല​​​ങ്ക​​​യെ ത​​​ക​​​ര്‍ത്ത​​​ത്. ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് നേ​​ടി​​യ താ​​രം എ​​ന്ന റി​​ക്കാ​​ർ​​ഡ് ഷ​​മി സ്വ​​ന്ത​​മാ​​ക്കി.

ടോ​​​സ് നേ​​​ടിയ ല​​​ങ്ക ഇ​​​ന്ത്യ​​​യെ ബാ​​​റ്റിം​​​ഗി​​​നു​​​ വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ര്‍ധസെ​​​ഞ്ചു​​​റി​​​ക​​​ള്‍ നേ​​​ടി​​​യ ശു​​​ഭ്മാ​​​ന്‍ ഗി​​​ല്‍ (92), വി​​​രാ​​​ട് കോ​​​ഹ്‌ലി (88), ​​​ശ്രേ​​​യ​​​സ് അ​​​യ്യ​​​ര്‍ (82) എ​​​ന്നി​​​വ​​​രു​​​ടെ മി​​​ക​​​വി​​​ല്‍ ഇ​​​ന്ത്യ 50 ഓ​​​വ​​​റി​​​ല്‍ എ​​​ട്ടു വി​​​ക്ക​​​റ്റി​​​ന് 357 റ​​​ണ്‍സ്. ഒ​​​ന്നു പൊ​​​രു​​​താ​​​ന്‍പോ​​​ലും ത​​യാ​​റാ​​കാ​​തെ ല​​​ങ്ക​​​ന്‍ ബാ​​​റ്റ​​​ര്‍മാ​​​ര്‍ കീ​​​ഴ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ 19.4 ഓ​​​വ​​​റി​​​ല്‍ 55; എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്ത്.

ല​​​ങ്ക​​​യു​​​ടെ അ​​​ഞ്ചു​​​പേ​​​രാ​​​ണ് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കുംമു​​​മ്പ് പു​​​റ​​​ത്താ​​​യ​​​ത്. ഇ​​​തി​​​ലെ മൂ​​​ന്നു​​​പേ​​​ര്‍ ഗോ​​​ള്‍ഡ​​​ന്‍ ഡ​​​ക്കാ​​​യി. ആ​​​ദ്യ പ​​​ന്തി​​​ല്‍ത്ത​​​ന്നെ വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​മാ​​​യ ശ്രീ​​​ല​​​ങ്ക​​​യ്ക്ക് ഒ​​​രി​​​ക്ക​​​ല്‍പ്പോ​​​ലും ഇ​​​ന്ത്യ​​​ക്കു ഭീ​​​ഷ​​​ണി​​​യാ​​​കാ​​​നാ​​​യി​​​ല്ല. മൂ​​​ന്നു ബാ​​​റ്റ​​​ര്‍മാ​​​ര്‍ക്കു​​​ മാ​​​ത്ര​​​മാ​​​ണ് ര​​​ണ്ട​​​ക്ക സം​​ഖ്യ​ കാ​​​ണാ​​​നാ​​​യ​​​ത്. കാ​​​സു​​​ന്‍ ര​​​ഞ്ജി​​​ത (14) ആ​​​ണ് ല​​​ങ്ക​​​യു​​​ടെ ടോ​​​പ് സ്‌​​​കോ​​​റ​​​ര്‍.

Related posts

Leave a Comment