അ​രാ​ഷ്ട്രീ​യ ​വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്ക് അ​തേ രീ​തി​യി​ൽ മ​റു​പ​ടി പ​റ​യാ​ൻ അ​റി​യാ​ഞ്ഞി​ട്ട​ല്ല; ശ്രീ​ക്കു​ട്ട​നെ വേ​ദ​നി​പ്പി​ക്ക​രു​ത് എന്നെനിക്ക് നിർബന്ധമുണ്ട്;ദീപാ നിശാന്ത്

കേ​ര​ള വ​ര്‍​മ്മ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ഉ​ന്ന​യി​ക്കു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ മ​റു​പ​ടി​യു​മാ​യി മു​ൻ അ​ധ്യാ​പി​ക ദീ​പ നി​ശാ​ന്ത്.

അ​രാ​ഷ്ട്രീ​യ​വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്ക് അ​തേ രീ​തി​യി​ൽ മ​റു​പ​ടി പ​റ​യാ​ൻ അ​റി​യാ​ഞ്ഞി​ട്ട​ല്ല. പ​ക്ഷേ ആ ​മ​റു​പ​ടി​യും തു​ട​ർ​ച​ർ​ച്ച​ക​ളും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ശ്രീ​ക്കു​ട്ട​നെ വേ​ദ​നി​പ്പി​ക്ക​രു​ത് എ​ന്ന കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധ​മു​ള്ള​തു​കൊ​ണ്ട് മൗ​നം പാ​ലി​ക്കു​ന്നു എ​ന്ന് ദീ​പാ നി​ശാ​ന്ത് പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ദീ​പാ നി​ശാ​ന്ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

അ​ച്ഛ​ൻ പോ​യ​തി​നു​ശേ​ഷം മാ​ന​സി​ക​മാ​യി അ​നു​ഭ​വി​ക്കു​ന്ന ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ടെ പേ​രി​ൽ ഒ​രു മാ​സ​ക്കാ​ല​മാ​യി ഈ ​വ​ഴി​ക്ക​ങ്ങ​നെ വ​രാ​റി​ല്ല. ഒ​ന്നും എ​ഴു​താ​റു​മി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കേ​ര​ള​വ​ർ​മ്മ കോ​ളേ​ജ് യൂ​ണി​യ​ൻ ഇ​ല​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ പ​ല​രും അ​നാ​വ​ശ്യ​മാ​യി പ​ല ആ​രോ​പ​ണ​ങ്ങ​ളും തീ​ർ​ത്തും വ്യ​ക്തി​ഹ​ത്യാ​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും ഉ​ന്ന​യി​ച്ച​ത് സു​ഹൃ​ത്തു​ക്ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് പ​റ​യേ​ണ്ടി വ​രു​ന്ന​ത്.

ഞാ​നി​പ്പോ​ൾ പ​ഠി​പ്പി​ക്കു​ന്ന​ത് കേ​ര​ള​വ​ർ​മ്മ കോ​ളേ​ജി​ല​ല്ല. 2 വ​ർ​ഷ​മാ​യി മ​റ്റൊ​രു കോ​ളേ​ജി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ല​ഭി​ച്ചി​ട്ട്.

കേ​ര​ള​വ​ർ​മ്മ​യി​ലെ നി​ല​വി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രെ​യും എ​നി​ക്ക​റി​യി​ല്ല. അ​വ​സാ​ന വ​ർ​ഷ​ക്കാ​രി​ൽ കു​റ​ച്ചു​പേ​രെ മാ​ത്രം അ​റി​യാം.

അ​വ​രി​ൽ ചി​ല​രു​മാ​യി ഇ​പ്പോ​ഴും ബ​ന്ധ​മു​ണ്ട്. അ​തി​ലൊ​രാ​ൾ ശ്രീ​ക്കു​ട്ട​നാ​ണ്. ഇ​ട​യ്ക്ക് കാ​ണാ​റു​ണ്ട്. ക്ലാ​സ്സി​ൽ ന​ന്നാ​യി ഇ​ട​പെ​ടു​ന്ന, സം​വാ​ദോ​ന്മു​ഖ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി എ​ന്ന നി​ല​യി​ൽ ശ്രീ​ക്കു​ട്ട​നോ​ട് സ്നേ​ഹ​മു​ണ്ട്.​ബ​ഹു​മാ​ന​മു​ണ്ട്.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന കോ​ളേ​ജു​ക​ളി​ൽ മു​ൻ​നി​ര​യി​ലാ​ണ് കേ​ര​ള​വ​ർ​മ്മ കോ​ളേ​ജി​ന്‍റെ സ്ഥാ​നം.

1952 ൽ, ​തൃ​ശ്ശൂ​രി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഒ​രു പ്ര​ശ​സ്ത കോ​ളേ​ജ് കാ​ഴ്ച​ശ​ക്തി​യി​ല്ലെ​ന്ന കാ​ര​ണം കൊ​ണ്ട് തി​ര​സ്ക​രി​ച്ച വാ​സു എ​ന്ന വി​ദ്യാ​ർ​ത്ഥി​യെ ഹൃ​ദ​യ​പൂ​ർ​വ്വം സ്വീ​ക​രി​ച്ചു കൊ​ണ്ട് തു​ട​ങ്ങി​യ കേ​ര​ള​വ​ർ​മ്മ​യു​ടെ ആ ​മ​ഹാ​പ​ര​മ്പ​ര​യി​ൽ ഇ​പ്പോ​ൾ ആ​റാ​യി​ര​ത്തോ​ളം പേ​രു​ണ്ട്.

ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ച് ശ്രീ​ക്കു​ട്ട​ൻ വി​ജ​യി​ച്ചു എ​ന്ന വാ​ർ​ത്ത കേ​ട്ട​ത് ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​ലു​മ്നി ഗ്രൂ​പ്പി​ലാ​ണ്.

അ​പ്പോ​ൾ​ത്ത​ന്നെ ശ്രീ​ക്കു​ട്ട​നെ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​മ​റി​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ആ ​വാ​ർ​ത്ത സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ ക​ണ്ടു.​ച​ർ​ച്ച​ക​ൾ അ​ധി​കം പി​ന്തു​ട​ർ​ന്നി​ല്ല.

കോ​ൺ​ഗ്ര​സ് പ്രൊ​ഫൈ​ലു​ക​ളി​ൽ നി​ന്നും പു​റ​ത്തേ​ക്ക് വി​ടു​ന്ന മ​ര്യാ​ദ​യെ അ​തി​ലം​ഘി​ക്കു​ന്ന പ​ല പോ​സ്റ്റു​ക​ളും ക​ണ്ടു.

അ​ത്ത​രം അ​രാ​ഷ്ട്രീ​യ ​വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്ക് അ​തേ രീ​തി​യി​ൽ മ​റു​പ​ടി പ​റ​യാ​ൻ അ​റി​യാ​ഞ്ഞി​ട്ട​ല്ല. പ​ക്ഷേ ആ ​മ​റു​പ​ടി​യും തു​ട​ർ​ച​ർ​ച്ച​ക​ളും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ശ്രീ​ക്കു​ട്ട​നെ വേ​ദ​നി​പ്പി​ക്ക​രു​ത് എ​ന്ന കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധ​മു​ള്ള​തു​കൊ​ണ്ട് മൗ​നം പാ​ലി​ക്കു​ന്നു.

ശ്രീ​ക്കു​ട്ട​നോ​ട് അ​ന്നു​മി​ന്നും സ്നേ​ഹ​മു​ണ്ട്. വ്യ​ക്തി​ഹ​ത്യ ഇ​ന്ധ​ന​മാ​ക്കി മു​ന്നോ​ട്ടു നീ​ങ്ങു​ന്ന മ​നു​ഷ്യ​രോ​ട് അ​തു​പോ​ലെ ത​ന്നെ സ​ഹ​താ​പ​വും.പോസ്റ്റ് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment