മനോഹരവും ഹൃദ്യവുമായ സന്ദർഭങ്ങൾ കേക്കുകൾ മുറിച്ച് ആഘോഷിക്കാറുണ്ട്. ഈയിടെ ഒരു ഡെർമൽറ്റോളജിസ്റ്റ് തന്റെ ജോലിയുടെ വാർഷികം ആഘോഷിച്ചത് മനുഷ്യന്റെ ചർമ്മത്തോട് സാമ്യമുള്ള ഒരു കേക്ക് മുറിച്ചായിരുന്നു.
കേക്കിന്റെ രൂപകൽപ്പന തികച്ചും വ്യത്യസ്തമായിരുന്നു. ചർമ്മത്തിന്റെ വിവിധ വശങ്ങളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത പാളികളുണ്ടായിരുന്നു കേക്കിൽ. ചുവടെയുള്ള പാളി ചർമ്മകോശങ്ങളോട് സാമ്യമുള്ളതാണ്. മധ്യ പാളി ചുവപ്പും നീലയും സിരകളോട് സാമ്യമുള്ളതും. ചർമ്മത്തിന്റെ ഏറ്റവും പുറമെയുള്ള പാളിക്ക് സമാനമായ മുകളിലെ പാളിയിൽ മുഖക്കുരു പോലെ അലങ്കരിച്ചു.
ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ മുഖക്കുരു പോലെ രൂപകല്പന ചെയ്തിരിക്കുന്നതിൽ തൊടുമ്പോൾ അതിൽ നിന്നും ക്രീം പുറത്ത് ചാടിയെന്നതാണ്. യഥാർത്ഥ മനുഷ്യ ചർമ്മത്തിലെ മുഖക്കുരു കൈകാര്യം ചെയ്യുമ്പോൾ പുറത്തുവരുന്ന പഴുപ്പ് പോലെ, ഡോ. മൈക്കിൾ കേക്കിൽ മുഖക്കുരു പൊട്ടിയതിന് ശേഷം ഒലിച്ചുപോയ ക്രീം നീക്കിത്തുടങ്ങി.
എന്നാൽ കേക്ക് സമൂഹ മാധ്യമത്തിൽ വിവാദത്തിന് തിരികൊളുത്തി. ചില ആളുകൾ ഈ കേക്കിനെ വൃത്തികെട്ടത് എന്ന് വിശേഷിപ്പിച്ചു. ‘ഇത് കഴിക്കാൻ വളരെ വെറുപ്പുളവാക്കുന്നു, കാണാൻ കഴിയില്ല, വളരെ മോശം’.എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക