പല വീഡിയോകളും ദിവസവും സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. സ്ത്രീകൾക്കെതിരെ ഇന്ന് പല അക്രമങ്ങളും നടക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വെെറലാകുന്നത്.
ആൺകുട്ടി ഒരു പെൺകുട്ടിയുടെ നെഞ്ചത്ത് കെെ വെക്കുകയും പെൺകുട്ടി അതിൽ ക്ഷുഭിതയാവുകയും അപ്പോൾ തന്നെ അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നതാണ് വീഡിയോ.
എന്നാൽ ആൺകുട്ടിയുടെ വീട്ടുകാർ അവൻ ചെയ്ത പ്രവർത്തിയെ നിരസിക്കുകയും അവൻ കൊച്ചു കുട്ടി ആണെന്നുമാണ് ഇതിനു മറുപടി ആയി പറഞ്ഞത്.
എന്നാൽ തനിക്കു നേരെ ഉണ്ടായ ഈ അസ്വാഭാവിക പെരുമാറ്റത്തിൽ ആൺകുട്ടിക്കെതിരെ കേസെടുക്കണമെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ അവർക്കു ചുറ്റും കൂടി നിന്ന നാട്ടുകാർ പെൺകുട്ടിയുടെ പക്ഷം ചേരാതെ അവളെ തള്ളി പറയുന്നതു വീഡിയോയിൽ കാണാൻ സാധിക്കും.
മാത്രമല്ല, മുതിർന്നവരുടെ മുന്നിൽ പെൺകുട്ടി ശബ്ദം ഉയർത്തുന്നതെന്തിനാണെന്ന് അവര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. എല്ലാവരും തന്നെ ആൺ കുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആരും പെൺകുട്ടിയെ പിന്തുണച്ചില്ല.
ഈ പയ്യൻ വീട്ടുകാരുടെ മുന്നില്‍ വച്ച് ഒരു പെൺകുട്ടിയുടെ നെഞ്ചില്‍ തള്ളി. കുടുംബക്കാര് അതൊന്നും പറയുന്നില്ല. പകരം അവന് ഒരു വെറും കുട്ടിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നു. എന്ന കുറിപ്പോടെയാണ് ഘർ കേ കലേഷ് എന്ന പേരിലുള്ള ട്വിറ്റര്‍ (X) അക്കൗണ്ടില്‍ നിന്ന് ഈ വീഡിയോ പങ്കുവെച്ചത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.