പട്ന: ‘ഇന്ത്യ’ മുന്നണിയിൽ കോണ്‍ഗ്രസിനു താത്പര്യമില്ലെന്ന കുറ്റപ്പെടുത്തലുമായി ബിഹാര്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനിരയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമായ നിതീഷ് കുമാര്‍.
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസിനു താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. ‘ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി പട്നയിൽ സിപിഐ സംഘടിപ്പിച്ച റാലിയിലാണ് നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയിലെ തനിക്കുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.
സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ഉള്‍പ്പടെയുള്ള മുതിർന്ന നോതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് നിതീഷ് മുന്നണിയിലെ അസ്വസ്ഥകൾ തുറന്നുപറഞ്ഞത്.