കണിയാരം: ഫാ. ജികെഎം സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കുന്പോൾ മുഹമ്മദ് അജിനാസിനെ ഈ നേട്ടം തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ഈ ആഴ്ച ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഏഷ്യ ഓഷ്യാനിക് മെൻസ് സെറിബ്രൽ പാഴ്സി ഫുട്ബോൾ ചാന്പ്യൻഷിപ്പിലേക്കാണ് മുഹമ്മദ് അജ്നാസ് തെരഞ്ഞെടുക്കപ്പെട്ടത്.
ശാരീരിക അവശതകളെ മറന്നുള്ള കഠിനപ്രയത്നമാണ് ഫാ. ജികെഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും സ്കൂളിൽ പ്രവർത്തിക്കുന്ന ലോട്ടസ് ഫുട്ബോൾ അക്കാദമിയിലെ കളിക്കാരനുമായ മുഹമ്മദ് അജ്നാസിനെ ഓസ്ട്രേലിയയിൽ എത്തിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചക്കാലം ഡൽഹിയിൽ നടന്ന സെലക്ഷൻ ക്യാന്പിൽ നിന്നുമാണ് അജ്നാസ് തെരഞ്ഞെടുക്കപ്പെട്ടത്. മാനന്തവാടി ഇല്ലത്തുമൂല അഷ്റഫ് – സുമയ്യ ദന്പതികളുടെ മകനാണ്.