കു​വൈ​റ്റി​ല്‍ സ്വ​ദേ​ശി​വ​ത്ക്ക​ര​ണം; സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ൽ നിന്ന് പ്ര​വാ​സി​ക​ളെ മാറ്റും

കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റി​ല്‍ സ്വ​ദേ​ശി​വ​ത്ക്ക​ര​ണം കൂടുതൽ ശ​ക്ത​മാ​കു​ന്നു. ഡി​സം​ബ​റോ​ടെ രാ​ജ്യ​ത്തെ പ​ത്ത് മേ​ഖ​ല​ക​ളി​ല്‍ നൂ​റു ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക്ക​ര​ണം ശ​ക്ത​മാ​ക്കാനാണു നീക്കം.

സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ മാ​റ്റി കു​വൈ​റ്റ് പൗ​ര​ന്മാ​രെ നി​യ​മി​ക്കും. സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​നു കു​റ​ച്ചു കൂ​ടി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന ഇ​തി​ന​കം ത​ള്ളി​യ​താ​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഐ​ടി, മീ​ഡി​യ, മ​റൈ​ന്‍, പ​ബ്ലി​ക്ക് റി​ലേ​ഷ​ന്‍​സ്, തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

4,746,000 ആ​ളു​ക​ളാ​ണ് കു​വൈ​റ്റി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ 76.0 ശ​ത​മാ​ന​വും കു​വൈ​റ്റി​ക​ളാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment