താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലില്ല; ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ യു​ദ്ധ​മെ​ന്ന് നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഹ​മാ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ കു​ടു​ങ്ങി​യ ഗാ​സാ നി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ഇ​സ്ര​യേ​ൽ ചെ​യ്യ​ണ​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​തെ വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി.

ഇ​സ്ര​യേ​ലി​നു സ്വ​യം​പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​മേ​രി​ക്ക ഒ​പ്പ​മു​ണ്ടെ​ന്നും ടെ​ൽ അ​വീ​വി​ൽ നെ​ത​ന്യാ​ഹു അ​ട​ക്ക​മു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ബ്ലി​ങ്ക​ൻ ഉ​റ​പ്പു ന​ല്കി. എ​ന്നാ​ൽ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നു​ള്ള സാ​ധ്യ​ത നെ​ത​ന്യാ​ഹു ത​ള്ളി​ക്ക​ള​ഞ്ഞു. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ സൈ​നി​ക ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യു​ദ്ധ​മാ​രം​ഭി​ച്ച​ശേ​ഷം ഇ​തു മൂ​ന്നാം വ​ട്ട​മാ​ണു യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഇ​സ്ര​യേ​ലി​ൽ എ​ത്തു​ന്ന​ത്. ഗാ​സാ നി​വാ​സി​ക​ൾ നേ​രി​ടു​ന്ന ദു​ര​ന്ത​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​ന്ദ​ർ​ശ​നം. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി യു​ദ്ധം നി​ർ​ത്തി​വ​യ്ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​നി​യൊ​രു ‘ഒ​ക്ടോ​ബ​ർ ഏ​ഴ്’ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​സ്ര​യേ​ലി​നു​ണ്ടെ​ന്നു ബ്ലി​ങ്ക​ൻ വ്യ​ക്ത​മാ​ക്കി. സ്വ​യം​പ്ര​തി​രോ​ധം ഇ​സ്ര​യേ​ലി​ന്‍റെ അ​വ​കാ​ശം മാ​ത്ര​മ​ല്ല ചു​മ​ത​ല​കൂ​ടി​യാ​ണ്.

എ​ന്നാ​ൽ, യു​ദ്ധ​ത്തി​നി​ടെ പെ​ട്ടു​പോ​യ ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ട​തെ​ല്ലാം ചെ​യ്യ​ണം. സ​ഹാ​യം അ​ത്യാ​വ​ശ്യ​മാ​യ​വ​ർ​ക്ക് അ​തെ​ത്തി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നു ബ്ലി​ങ്ക​ൻ നി​ർ​ദേ​ശി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഹെ​ർ​സോ​ഗു​മാ​യും യു​ദ്ധ​കാ​ല മ​ന്ത്രി​സ​ഭ​യു​മാ​യും ബ്ലി​ങ്ക​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​സ്ര​യേ​ലി​ൽ​നി​ന്ന് അ​ദ്ദേ​ഹം ജോ​ർ​ദാ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലേ​ക്കാ​ണു പോ​യ​ത്.

Related posts

Leave a Comment