പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് സുരേഷേട്ടൻ ഇന്നും. മാറ്റങ്ങളൊന്നും എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. അദ്ദേഹം നല്ലൊരു സഹോദരനാണ്.
സുരേഷേട്ടൻ ഒരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍ അദ്ദേഹം അവരെ ആത്മാര്‍ഥമായി സംരക്ഷിക്കും. എന്തെങ്കിലും പ്രശ്നം വരികയാണെങ്കില്‍ നമുക്ക് സുരേഷേട്ടനോടു പറയാം.
അദ്ദേഹം നമ്മളെ ഉറപ്പായും സഹായിക്കും. നല്ലൊരു മനുഷ്യനാണ്. ഇൻഡസ്ട്രിയുടെ ഒരു കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ.
അദ്ദേഹത്തിന്റെ ചിന്താധാരകളും രാഷ്ട്രീയവുമെല്ലാം അദ്ദേഹത്തിന്റെ മാത്രമാണ്. അത് സുരേഷേട്ടന്റെ ഇഷ്ടമാണ്. ഒരു മനുഷ്യൻ എന്ന നിലയില്‍ അദ്ദേഹം നല്ലൊരു വ്യക്തിയാണ്. -അഭിരാമി