കളമശേരി: കളമശേരി സാമ്ര കൺവൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ ബോംബ് സ്ഫോടനത്തിൽ മരിച്ച ലിബ്ന(12) യുടെ സംസ്കാരം ഇന്നു നടക്കും.
കൊരട്ടിയിൽ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലായിരിക്കും സംസ്കാരം നടക്കുക. കടുവൻകുഴി പ്രദീപന്റ് മകളാണ് ലിബ്ന. കഴിഞ്ഞ തിങ്കളാഴ്ചയാണു ലിബ്നയുടെ മരണം സ്ഥിരീകരിച്ചത്.
ലിബ്നയുടെ മാതാവ് സാലിയും (റീന) മൂത്ത സഹോദരൻ പ്രവീണും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ലിബ്നയുടെ ഭൗതിക ശരീരം ഇന്നു രാവിലെയാണ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.
ജില്ലാ കളക്ടറെ പ്രതിനിധീകരിച്ച് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ ആദരാഞ്ജലി അർപ്പിച്ചു.