ഇ​ങ്ങ​നെ​യും പ​ണി​വ​രും… മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ ക​വ​റി​നു​ള്ളി​ൽ തെ​ളി​വു​ക​ളും; റോ​ഡ് വ​ക്കി​ൽ വ​ലി​ച്ചെ​റി​ഞ്ഞ മാ​ലി​ന്യം പ​രി​ശോ​ധി​ച്ചു എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പി​ഴ​യി​ട്ട​ത് നാ​ലോ​ളം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്

കൊ​ള​ച്ചേ​രി: കൊ​ള​ച്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ റോ​ഡ​രി​കി​ൽ വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത് ക​ണ്ടെ​ത്തി. മാ​ലി​ന്യ​സം​സ്ക​ര​ണ രം​ഗ​ത്തെ നി​യ​മ​ല​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് കൊ​ള​ച്ചേ​രി​മു​ക്ക് ചേ​ലേ​രി റോ​ഡി​ലും നെ​ല്ലി​ക്ക​പ്പാ​ലം റോ​ഡി​ലും സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ലും വ​ൻ​തോ​തി​ൽ ജൈ​വ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ലാ​ക്കി നി​ക്ഷേ​പി​ച്ച​താ​യി ക​ണ്ടെ​ത്തി.

കൊ​ള​ച്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​ത​ക​ർ​മ്മ​സേ​നാം​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് ഹോ​ട്ട​ൽ സു​ബൈ​ദ, ഏ​വ​ൺ ഗ്ലാ​സ്സ് ആ​ൻ​ഡ് പ്ലൈ​വു​ഡ്, ഓ​സോ​ൺ ബി​ൽ​ഡേ​ർ​സ്, അ​ൽ ബെ​യ്ക്ക് റ​സ്റ്റോ​റ​ന്‍റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​തം പി​ഴ ചു​മ​ത്തു​ന്ന​തി​നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സ്ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ​സ്ഥ​രെ വി​ളി​ച്ചു വ​രു​ത്തു​ക​യും മാ​ലി​ന്യം നീ​ക്കം ചെ​യ്യി​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് ലീ​ഡ​ർ ഇ.​പി. സു​ധീ​ഷ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. നി​വേ​ദി​ത, കെ.​കെ. സി​ന്ധു, പി. ​റീ​ന, എം.​വി. ദീ​പ, എം. ​പ്രീ​ത, എ. ​സി​നി തു​ട​ങ്ങി​യ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്നും പ​രി​ശോ​ധ​ന​ക​ൾ ഊ​ർ​ജ്ജി​ത​മാ​യി ന​ട​ത്തു​മെ​ന്ന് സ്ക്വാ​ഡ് ലീ​ഡ​ർ സു​ധീ​ഷ് അ​റി​യി​ച്ചു.

Related posts

Leave a Comment