തെരുവുകാള സ്കൂട്ടറില്‍ ഇടിച്ച് ബജ്റംഗ്ദള്‍ പ്രവര്ത്തകന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. പ്രഖര്‍ ശുക്ലയാണ് തെരുവുകാളയാണ് മരിച്ചത്. പ്രാദേശിക ബജ്റംഗ്ദള്‍ കോ-ഓര്‍ഡിനേറ്ററാണ് പ്രഖർ.
രണ്ട് കാളകള്‍ തമ്മിൽ പോര് ഇടുകയായിരുന്നു. ഇതിനിടെയാണ് റോഡിലൂട പ്രഖർ സ്കൂട്ടറിൽ പോയത്. പ്രഖര്‍ സഞ്ചരിച്ച സ്കൂട്ടറിന് നേരെ കാളകള്‍ ആക്രമിക്കുകയായിരുന്നു. കാളകളിൽ ഒരെണ്ണം പ്രഖറിന്റെ സ്കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നു.
കാളകൾ വന്നിടിച്ച ആഘാതത്തിൽ പ്രഖർ സ്കൂട്ടറിൽ നിന്നു താഴെ വീണു. പരിക്കേറ്റ പ്രഖറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ധാരാളം മൃഗങ്ങള്‍ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടെന്നും ഇവയെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും കാണിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രാദേശിക പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. സമാനമായ അപകടങ്ങൾ ഇതിനു മുൻപും കാൺപൂരിൽ ഉണ്ടായിട്ടുണ്ട്.