സൂപ്പർസ്റ്റാർ രജനികാന്തിനു ആരാധകർ ഏറെയാണ്. രജനികാന്തിന് തമിഴ്നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധുരയിലെ രജനികാന്തിന്റെ വീടിനു സമീപമാണ് ക്ഷേത്രം പണിയുന്നത്. ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുകയാണ്.
ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനായി രജനികാന്തിന്റെ പ്രതിമയും പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലാകുകയാണ്.
പ്രതിമയുടെ രൂപം പുറത്തു വന്നതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
250 കിലോഗ്രാം ഭാരമുള്ളതാണ് പ്രതിമ. എന്നാൽ പ്രതിമക്ക് രജനികാന്തിന്റെ രൂപവുമായി യാതൊരു സാമ്യവുമില്ല എന്നതാണ് വാസ്തവം. രജനികാന്തുമായി യാതൊരു ബന്ധമില്ലാത്ത ഈ ചിത്രമെ ന്തിനാണെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നു.
‘തലൈവര്‍ 170’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് രജനികാന്ത് ഇപ്പോൾ. ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് അദ്ദേഹം വന്നത് വലിയ വാർത്ത ായിരുന്നു. ആദ്യമായാണ് ഒരു രജനി ചിത്രം തിരുവനന്തപുരത്ത് ഷൂച്ച് ചെയ്യുന്നത്. ടി.ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകൻ.