ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും മകൾ രാഹയ്ക്ക് ഈ മാസം ഒരു വയസ് തികയുകയാണ്. തന്റെ മാതൃത്വ അനുഭവങ്ങളെക്കുറിച്ച് ആലിയ ഭട്ട് ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. എന്നിരുന്നാലും ദമ്പതികൾ ഇതുവരെ കുട്ടിയുടെ മുഖം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.
ഇൻസ്റ്റാഗ്രാമിൽ മകൾ പിറന്ന വാർത്ത പങ്കുവെച്ചുകൊണ്ട് ആലിയ എഴുതി, “രാഹ (അവളുടെ ബുദ്ധിമാനായ ഡാഡി തിരഞ്ഞെടുത്തത്) എന്ന പേരിന് വളരെയധികം മനോഹരമായ അർത്ഥങ്ങളുണ്ട് …
രാഹാ, എന്നാൽ, സംസ്കൃതത്തിൽ- ഒരു കുലം, ബംഗ്ലയിൽ – വിശ്രമം, ആശ്വാസം, അറബി -സമാധാനത്തിൽ, അതിനർത്ഥം സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നിവയുമാണ്. അവളുടെ പേര് പോലെ തന്നെ ഞങ്ങൾ അവളെ ചേർത്തുപിടിച്ച ആദ്യ നിമിഷം മുതൽ – ഞങ്ങൾക്ക് എല്ലാം അനുഭവപ്പെട്ടു!
അടുത്തിടെ ഷാരൂഖ് ഖാന്റെ പിറന്നാൾ ആഘോഷത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.