വിവിധ സംസ്ഥാനങ്ങളിൽ ഈ മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കേറിയ പ്രചാരണം ഇപ്പോൾ നടക്കുകയാണ്. എന്നാൽ ഇതിനിടയിൽ മധ്യപ്രദേശിലെ സിയോനിയിൽ നടന്ന റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും തമ്മിലുള്ള രസകരമായ കുറച്ച് നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മോദി കുട്ടിയെ നോക്കി സ്നേഹത്തോടെ സംസാരിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് കുട്ടി മോദിയെ നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ഇന്നലെ സിയോനിയിൽ പരിപാടി അവസാനിപ്പിച്ച് പ്രധാനമന്ത്രി സ്റ്റേജിന് പിന്നിൽ ഇരിക്കുമ്പോഴാണ് സംഭവം. കുട്ടിയെ കണ്ടയുടൻ അദ്ദേഹം കുട്ടിയെ എടുത്ത് കളിപ്പിക്കാൻ തുടങ്ങി. ഇതോടെ കുഞ്ഞ് ഇതെല്ലാം ആസ്വദിച്ച് ചിരിക്കാനും തുടങ്ങി.
നവംബർ 17-ന് മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പും ഡിസംബർ 3-ന് വോട്ടെണ്ണലും നടക്കും. വീണ്ടും അധികാരത്തിലെത്താനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെങ്കിൽ സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി.