ടെല്‍ അവീവ്: ഗാസ മുനമ്പില്‍ തങ്ങള്‍ നടത്തുന്ന കരയാക്രമണം പ്രദേശത്തെ രണ്ടായി വിഭജിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം. ഹമാസിനെതിരേയുള്ള യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഇസ്രയേല്‍ സേനയുടെ ഈ പരാമര്‍ശം.
ഇസ്രയേല്‍ സേന ഗാസ നഗരത്തെ വളഞ്ഞുവെന്നും ഇപ്പോള്‍ തെക്കന്‍ ഗാസ, വടക്കന്‍ ഗാസ എന്നിങ്ങനെ പ്രദേശം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഇസ്രയേല്‍ സേനയുടെ വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
അതേസമയം, പലസ്തീനിയന്‍ അതോറിറ്റിക്കാണ് ഗാസയുടെ ഭാവി സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമെടുക്കാനാവുകയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ഇറാഖി നേതാക്കളെ സന്ദർശിച്ച അദ്ദേഹം സംഘര്‍ഷ ബാധിത പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.