ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ക്യൂവിൽ കാത്തുനിന്ന തീർഥാടകർക്ക് ചായ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ തന്റെ ത്രിദിന സന്ദർശനം ആരംഭിച്ച രാഹുൽ, ചായ കുടിക്കുകയും ദേവാലയത്തിൽ പ്രാർത്ഥന നടത്താൻ ഊഴം കാത്തിരിക്കുന്ന തീർത്ഥാടകർക്ക് ചായ വിളമ്പുകയും ചെയ്തു.
ഇത്രയും ജനകീയനായ നേതാവ് പൊതുജനങ്ങളുമായി ഇടപഴകുന്നത് കണ്ട് അമ്പരന്ന ഭക്തർ അദ്ദേഹത്തോട് സെൽഫികൾ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചില്ല.
‘സർ, ഞങ്ങൾ നിങ്ങളെ ടിവിയിൽ കാണുന്നു, ഇതാദ്യമായാണ് ഞങ്ങൾ നിങ്ങളെ നേരിട്ട് കാണുന്നത്. എനിക്ക് നിങ്ങളോടൊപ്പം ഒരു സെൽഫി എടുക്കാമോ’?, രാഹുൽ ജനക്കൂട്ടത്തിനിടയിൽ ചായ വിതരണം ചെയ്യുമ്പോൾ ഒരാൾ ചോദിചതിങ്ങനെയാണ്.
ഞായറാഴ്ച രാഹുൽ ഗാന്ധി കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ആരതിയിൽ പങ്കെടുക്കുകയും ചെയ്തു. ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ കോൺഗ്രസ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. നവംബർ ഏഴിന് ഛത്തീസ്ഗഡിലും മിസോറാമിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് നേതാവിന്റെ കേദാർനാഥ് സന്ദർശനം.