സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ 17കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ; മകളെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പ്രതി സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യി​രു​ന്നെ​ന്ന് കു​ടും​ബം; മൃ​ത​ദേ​ഹം വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ


സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ 17കാ​രി ജീ​വ​നൊ​ടു​ക്കി​. സം​ഭ​വ​ത്തി​ല്‍ യു​വാ​വ് യു​പി പോ​ലീ​സ് പിടിയിൽ ഇ​യാ​ളു​ടെ പി​താ​വി​നും ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ര്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് യു​പി​യി​ലെ ല​ഖിം​പൂ​ര്‍ ഖേ​രി​യി​ല്‍ 17കാ​രി​യെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യും സ​ഹോ​ദ​രി​യും പു​റ​ത്ത് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം.

പ്ര​തി​യാ​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ നി​ര്‍​മി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ലം​ഭാ​വം കാ​ണി​ച്ചെ​ന്ന് തെ​ളി​ഞ്ഞ​തി​ന് പി​ന്നാ​ലെ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ദി​ത്യ കു​മാ​ര്‍ ഗൗ​ത​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ഖേ​രി എ​സ്പി ഗ​ണേ​ഷ് പ്ര​സാ​ദ് സാ​ഹ പ​റ​ഞ്ഞു. പോ​ക്‌​സോ നി​യ​മം, ഐ​ടി ആ​ക്ട്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​വി​രു​ദ്ധ നി​രോ​ധ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മ​ത​പ​രി​വ​ര്‍​ത്ത നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പും ഇ​തി​നൊ​പ്പം ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പ്ര​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും സ്ഥി​ര​മാ​യി സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യി​രു​ന്ന​താ​യി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഗ്രാ​മ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ ന​ടു​റോ​ഡി​ല്‍ വ​ച്ച് ഗ്രാ​മീ​ണ​ര്‍ പ്ര​തി​ഷേ​ധി​ച്ചു​വെ​ന്നും നാ​ട്ടു​കാ​രെ​ല്ലാം ചേ​ര്‍​ന്ന് പ്ര​തി​യു​ടെ സ്വ​ത്ത് ന​ശി​പ്പി​ച്ചെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു.

പോ​ലീ​സെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളെ ശാ​ന്ത​രാ​ക്കി​യ ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. പ്ര​തി ന​ട​ത്തി വ​ന്നി​രു​ന്ന ക​ട യു​പി പോ​ലീ​സ് ത​ക​ര്‍​ത്തു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment