വെഞ്ഞാറമൂട് : നിയന്ത്രണം വിട്ട കാർ റോഡിൽ നിർത്തിയിട്ടിരുന്ന മിനി ്രെയിനിലിടിച്ച് വനിതാഡോക്ടർക്കും മകൾക്കും പരിക്ക്.
കോട്ടയം സ്വദേശിയും തിരുവനന്തപുരം നിംസ് ആശുപത്രിയിലെ ഡോക്ടറുമായ ഡോ: റീന, മകൾ ഷാരോൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാലിനാണ് സംഭവം.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മിനി ക്രെയിനിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു