മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ലൂ‌​ടെ പ​രി​ച​യ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ൾ ത​ട്ടി; യു​വ​തി​ക്കെ​തി​രേ കേ​സ്

ആ​ല​ക്കോ​ട്: മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​ന് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക്രി​പ്റ്റോ​ക​റ​ൻ​സി ഇ​ട​പാ​ടി​ൽ 16 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.

വാ​യാ​ട്ടു​പ​റ​മ്പ് താ​വു​കു​ന്ന് സ്വ​ദേ​ശി ബി​ബി​ൻ ജോ​യി​യു​ടെ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി കൃ​തി​ക ദാ​സി​നെ​തി​രെ​യാ​ണ് ആ​ല​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മാ​ട്രി​മോ​ണി​യ​ൽ സൈ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം യു​വ​തി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വി​ശ്വാ​സ്യ​ത പി​ടി​ച്ചു പ​റ്റി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും പ​റ​യു​ന്നു.

ന​ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ ഒ​ക്ടോ​ബ​ർ 14 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ യു​വ​തി ന​ൽ​കി​യ അ​ക്കൗ​ണ്ട് ന​മ്പ​റി​ലേ​ക്ക് 16,29,500 കൈ​മാ​റി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related posts

Leave a Comment