പാരീസ്: പാരീസ് മാസ്റ്റേഴ്സ് കിരീടം ചൂടി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. ബള്‍ഗേറിയന്‍ താരം ഗ്രിഗോര്‍ ദിമിത്രോവിനെതിരേ 6-4, 6-3 എന്ന സ്കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം.
പാരീസ് മാസ്റ്റേഴ്സില്‍ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. ഇതോടെ ജോക്കോവിച്ചിന്റെ എടിപി മാസ്റ്റേഴ്സ്(എടിപി 1000) കിരീടനേട്ടം നാല്‍പ്പതിലെത്തി.
അതേസമയം ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ, ഓസ്ട്രേലിയയുടെ മാത്യു എബ്ഡന്‍ സഖ്യം ഫൈനലില്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ ആരാധകര്‍ക്കു നിരാശയായി.
ഏഴാം സീഡായ സാന്തിയാഗോ ഗോണ്സാലസ്എഡ്വേര്ഡ് റോജര്‍ വാസിലിന് സഖ്യത്തോടാണ് മൂന്നാം സീഡായ ബൊപ്പണ്ണ സഖ്യം പരാജയമറിഞ്ഞത്.
2-6,7-5,7-10 എന്ന സ്കോറിനായിരുന്നു ഇന്തോ-ഓസീസ് സഖ്യത്തിന്റെ പരാജയം. തുടര്‍ച്ചയായ രണ്ടാം മാസ്റ്റേഴ്സ് ഫൈനലിലാണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുന്നത്. നേരത്തെ ഷാംഗ്ഹായ് മാസ്റ്റേഴ്സിലും ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം പരാജയപ്പെട്ടിരുന്നു.