ഒരു പടം ഹിറ്റായാൽ ഇന്ന് കോടികൾ കൂട്ടുകയാണ് ആളുകൾ. 100 കോടി ക്ലബ്, 500 കോടി ക്ലബ് എന്നൊക്കെ കേൾക്കുന്നുണ്ട്. അതിൽ കുറച്ച് കാര്യങ്ങളൊക്കെ ശരിയാണ്.
എന്നാൽ മലയാളത്തിൽ ഒരു സിനിമ പോലും 100 കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തുവെന്ന് അവർ പറയുന്നത് ഗ്രോസ് കളക്ഷന്റെ കാര്യത്തിലാണ്. സിനിമാ നിരൂപണത്തെ കണ്ണടച്ച് എതിർക്കുന്നില്ല.
വ്യക്തികളെ അവഹേളിക്കുന്ന തരത്തിലെ പ്രതികരണങ്ങളോടാണ് എതിർപ്പ്. പല അവസരങ്ങളിലും നിരൂപണത്തിന്റെ പരിധിവിട്ട് വ്യക്തിഹത്യയിലേക്കു പോകുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.
മുൻപ് തിയറ്ററുകളിൽനിന്ന് മാത്രം ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് സിനിമാ വ്യവസായം മുന്നോട്ട് പോയിരുന്നത്. ഒടിടി വന്നതോടെ പല മുൻനിര താരങ്ങളും സ്വന്തമായി നിർമാണം തുടങ്ങി. സിനിമയുടെ ഉള്ളടക്കം നല്ലതാണെങ്കിൽ ആളുകൾ വീണ്ടും തിയറ്ററുകളിലെത്തും.
സുരേഷ് കുമാർ