പത്തനാപുരം : കോൺഗ്രസ് പട്ടാഴി വടക്കേക്കര മണ്ഡലം സെക്രട്ടറിയും വിമുക്ത ഭടനുമായ കോയിക്കൽ മുക്ക് വൈഷ്ണവത്തിൽ ബി. ആർ. സുരേഷ് കുമാറി(52)നെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കരാർ അടിസ്ഥാനത്തിൽ കെഎസ്ഇബിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു.
ഇന്നലെ ഉച്ചമുതൽ കാണാതിരുന്നതിനെ തുടർന്ന് മകനും സുഹൃത്തും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി ഏഴോടെ കല്ലടയാറ്റിലെ കോയിക്കൽ കടവിനോട് ചേർന്ന മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്തനാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടപടികൾ പൂർത്തിയാക്കി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.