തൊ​ണ്ടി പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല;എ​ക്സൈ​സ് പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്പ​ന​യും വ്യാ​പ​ക​മാ​കു​മ്പോ​ഴും ല​ഹ​രി കേ​സു​ക​ളി​ൽ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ക്കു​ന്ന തൊ​ണ്ടി​മു​ത​ലു​ക​ളു​ടെ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ല.

ഡ്ര​ഗ് ഡി​റ്റ​ക്ഷ​ൻ കി​റ്റു​​ക​ൾ വ​ഴി​യും സ​ർ​ക്കാ​ർ അം​ഗീ​കൃ​ത കെ​മി​ക്ക​ൽ ലാ​ബു​ക​ൾ വ​ഴി​യും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ൽ കേ​സു​ക​ളു​ടെ തു​ട​ർ ന​ട​പ​ടി​ക​ളും വൈ​കു​ക​യാ​ണ്.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ രാ​സ​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ലാ​ബി​ല്ലാ​ത്ത​തി​നാ​ൽ കോ​ഴി​ക്കോ​ടു​ള്ള റീ​ജ​ണ​ൽ കെ​മി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ ല​ബോ​റ​ട്ട​റി​യി​ല​യ​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.‌‌

സം​സ്ഥാ​ന​ത്താ​കെ 9,610 സാ​മ്പി​ളു​ക​ളാ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി​യ​ത്. അ​തി​ൽ 5,613 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം മാ​ത്ര​മാ​ണ് വ​ന്ന​ത്.

3,697 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് 269 സാ​മ്പി​ളു​ക​ളാ​ണ് കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്.

അ​തി​ൽ 60 ശ​ത​മാ​ന​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പു​റ​ത്തു​വ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​ർ​ക്കാ‌​ർ അം​ഗീ​കൃ​ത ലാ​ബു​ക​ൾ ഉ​ള്ള​ത്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സാ​മ്പി​ളു​ക​ൾ കോ​ഴി​ക്കോ​ട്ടെ ലാ​ബി​ലാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ല​ഹ​രി മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ഡ്ര​ഗ് ഡി​റ്റ​ക്ഷ​ൻ കി​റ്റു​ക​ൾ ആ​വ​ശ്യ​ത്തി​ന് എ​ല്ലാ എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ഏ​തു ല​ഹ​രി മ​രു​ന്നാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും ക​ണ്ടെ​ത്താ​ൻ ഡ്ര​ഗ് ഡി​റ്റ​ക്ഷ​ൻ കി​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് 2019ൽ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

പി​ന്നീ​ട് ഡി​വി​ഷ​ൻ ബെ​ഞ്ചും ഇ​തേ നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ഉ​ത്ത​ര​വ് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. നി​ർ​ദേ​ശം പാ​ലി​ച്ചെ​ന്നു വ​രു​ത്താ​നാ​യി കു​റ​ച്ചു കി​റ്റു​ക​ൾ വാ​ങ്ങി വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

ഡ്ര​ഗ് ഡി​റ്റ​ക്ഷ​ൻ കി​റ്റ്
ഡ്ര​ഗ് ഡി​റ്റ​ക്ഷ​ൻ കി​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ല​ഹ​രി കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ര​ക്ത​സാ​മ്പി​ൾ, പി​ടി​കൂ​ടി​യ വ​സ്തു എ​ന്നി​വ തി​രി​ച്ച​റി​യു​ന്ന​ത്. കി​റ്റി​ലൂ​ടെ പ​രി​ശോ​ധി​ച്ചാ​ൽ ല​ഹ​രി വ​സ്തു ഏ​ത്, എ​ത്ര അ​ള​വി​ൽ ഉ​പ​യോ​ഗി​ച്ചു എ​ന്നി​വ പ്രി​ന്‍റാ​യി ല​ഭി​ക്കും. ന​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ ആ​ണ് ഡി​ആ​ർ​ഐ, ക​സ്റ്റം​സ്, എ​ക്‌​സൈ​സ്, പോ​ലീ​സ് എ​ന്നീ ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടാ​ൻ അ​ധി​കാ​ര​മു​ള്ള ഏ​ജ​ൻ​സി​ക​ൾ​ക്ക് കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. 6 മാ​സ​മാ​ണ് കി​റ്റി​ന്‍റെ കാ​ലാ​വ​ധി. ബം​ഗ​ളൂ​രു​വി​ലാ​ണ് കി​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment