വടകര: പാലയാട് നടയില്‍ പുഴയോരത്തെ തോട്ടില്‍ ഭീമന് കടലാമയെ കണ്ടെത്തി. ഏകദേശം നൂറ് കിലോ ഭാരമുള്ള കടലാമയെയാണ് ഇവിടെ കണ്ടെത്തിയത്.
ചൊവ്വാപ്പുഴയുടെ തീരത്തു താമസിക്കുന്ന തുരുത്തിമ്മല്‍ കുഞ്ഞിരാമന്റെ മകന് ബാബുവാണ് വീട്ടിന് മുന്നിലെ തോട്ടില്‍ നിന്ന് വലുപ്പമേറിയ ആമയെ കണ്ടെത്തിയത്.
കടലില്‍ നിന്ന് പുഴയിലൂടെ എത്തിപ്പെട്ടതാവാമെന്ന് കരുതുന്നു. കടലാമകളുടെ പ്രജനന കാലമാണിപ്പോള്‍.നിരവധി ആളുകളാണ് ആമയെ കാണാന്‍ എത്തിയത്.
വിവരം അറിഞ്ഞത് പ്രകാരം കൊളാവിപ്പാലം ആമ വളര്‍ത്തു കേന്ദ്രം അധികൃതര്‍ ആമയെ കൊണ്ടു പോയി.