തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കൊടി സുനിനെ ജയിൽ ജീവനക്കാർ മർദ്ദിച്ചെന്ന് കുടുംബത്തിന്റെ പരാതി. പരുക്കേറ്റ കൊടി സുനി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും.ജയിലിനുള്ളിൽ സെല്ലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് ജയിൽ ജീവനക്കാർ മാരകമായി മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പരാതിപ്പെട്ടു.
ഇന്നലെ ഉച്ചയോടെയാണ് കൊടി സുനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് കൊടി സുനിക്ക് മർദ്ദനമേറ്റതെന്നാണ് പരാതി.
ജയിലിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ കൊടിസുനിയെ അഞ്ചാം പ്രതിയാക്കിയാണ് വിയ്യൂർ പോലീസ് കേസെടുത്തിരുന്നത്.