കണ്ടല സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് റെയ്ഡ് നടന്നത്. നാല് വാഹനങ്ങളിലാണ് ഇഡി സംഘം എത്തിയത്.
ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന് എതിരായ വായ്പ തട്ടിപ്പു കേസിലാണ് റെയ്ഡ്. തട്ടിപ്പിന് നടത്തുന്നതിനു മുൻ നിരയിൽ നിന്ന ഭാസുരാംഗനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ സമരം ചെയ്യുന്നതിനിടയിലാണ് ഇഡി റെയ്ഡ്.
രണ്ടാഴ്ച മുമ്പ് സഹകരണ രജിസ്ട്രാര്‍ കണ്ടല ബാങ്ക് തട്ടിപ്പുകേസിലെ അന്വേഷണ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയിരുന്നു. ഇതിനുശേഷമാണ് ബാങ്കില്‍ പരിശോധന നടത്തുന്നത്.
101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ആണ് ബാങ്കില്‍ നടന്നത്. ബാങ്ക് മുന്‍ സെക്രട്ടറിമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.