ടെൽ അവീവ്: ഹമാസ് ഭീകരാക്രമണം നടന്ന് ഒരു മാസം തികഞ്ഞ ഇന്നലെ ഇസ്രയേലിൽ ഉടനീളം അനുസ്മരണച്ചടങ്ങുകൾ നടന്നു. ആക്രമണത്തിനിരയായവരെ ഓർമിച്ച് രാവിലെ 11.00ന് രാജ്യത്തുടനീളം ഒരുമിനിറ്റ് മൗനം ആചരിച്ചു.
ടെൽ അവീവിൽ ഹമാസിന്റെ കസ്റ്റഡയിലുള്ള 240 ബന്ദികളുടെ ചിത്രങ്ങൾ പതിച്ച ഡിസെൻഗോഫ് ചത്വരത്തിൽ ജനം ഒത്തുകൂടി. കോളജുകളിലും സ്കൂളുകളിലും അനുസ്മരണ പരിപാടികൾ നടന്നു.
കഴിഞ്ഞദിവസം ജറൂസലെമിൽ ഓൾഡ് സിറ്റിയിലെ പടിഞ്ഞാറൻ മതിലിൽ 240 ബന്ദികളുടെ ചിത്രങ്ങൾ പ്രോജക്ട് ചെയ്തു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ജനങ്ങൾ മതിലിനു സമീപം 1400 മെഴുകുതിരികൾ തെളിച്ചു.
യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ നഗരങ്ങളടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അനുസ്മരണ പരിപാടികളും ബന്ദികളുടെ മോചനം ആവശ്യപ്പെട്ടു റാലികളും നടന്നു.