സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും.
അത്യാഹിത വിഭാഗങ്ങൾ ഉള്‍പ്പെടെ രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെ ബഹിഷ്ക്കരിക്കും. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും
സ്റ്റൈപ്പൻഡ് കൂട്ടുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ ഇളവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പ്രശ്നങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണമെന്നും ആവശ്യത്തിൽ ഉന്നയിക്കുന്നു. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.