തൃക്കാക്കരയില്‍ നൈറ്റ് ലൈഫിന് വിലക്കില്ല; ടെക്കികളുടെ രാത്രി നടത്തം ഫലം കണ്ടു

രാ​ത്രി​കാ​ല നി​യ​ന്ത്ര​ണ തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​വു​മാ​യി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ. കൗ​ൺ​സി​ലി​ന്‍റെ അ​ജ​ണ്ട​യി​ൽ വി​ഷ‌​ത്തെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല.

അ​തു​കൊ​ണ്ട് ത​ന്നെ രാ​ത്രി 11 മ​ണി​ക്ക് ശേ​ഷം ക​ട​ക​ൾ അ​ട​ച്ചി​ടു​ന്ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മി​ല്ല. ന​ഗ​ര​ത്തി​ൽ വ​ലി​യ തോ​തി​ൽ ല​ഹ​രി ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ന​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ക​ട​ക​ൾ രാ​ത്രി അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്.

ഐ​ടി ഹ​ബ്ബാ​യ കാ​ക്ക​നാ​ട് രാ​ത്രി ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​നെ​തി​രെ ടെ​ക്കി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി.

പ്രോ​ഗ്ര​സീ​വ് ടെ​ക്കീ​സ് എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടെ​ക്കി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ‌ു​ടെ പ​രി​ധി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി 11 മ​ണി മു​ത​ൽ പു​ല​ർ​ച്ചെ നാ​ല് മ​ണി വ​രെ അ​ട​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ടെ​ക്കി​ക​ളു​ടെ രാ​ത്രി ന​ട​ത്തം.

 

Related posts

Leave a Comment