ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന എന്റെ വ്യാജ വീഡിയോയെക്കുറിച്ച് സംസാരിക്കേണ്ടി വന്നിരിക്കുകയാണ്. ഇങ്ങനൊന്ന് പങ്കുവയ്ക്കുന്നതില്‍ എനിക്ക് ശരിക്കും വേദന തോന്നുന്നുണ്ട്.
ഡീപ് ഫെയ്ക് ആപ്പ് അടക്കമുള്ള സാങ്കേതികവിദ്യയുടെ ദുരുപയോഗം എനിക്ക് മാത്രമല്ല എല്ലാവർക്കും അങ്ങേയറ്റം ഭയം നല്കുന്ന കാര്യമാണ്.
ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവെന്ന നിലയിലും എനിക്കു സംരക്ഷണവും പിന്തുണയും നല്കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികളോടും ഞാന്‍ നന്ദി പറയുകയാണ്.
ഞാന്‍ സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇങ്ങനൊന്ന് സംഭവിച്ചതെങ്കില്‍, എനിക്കിത് എങ്ങനെ നേരിടാന്‍ കഴിയുമെന്ന് സങ്കല്പ്പിക്കാന് പോലും കഴിയില്ല.
കൂടുതല്‍ പേരെ ഇത്തരം ഐഡന്റിറ്റി മോഷണം ബാധിക്കുന്നതിന് മുമ്പ് നമ്മള് ഇതിനെ ഒരു സമൂഹമെന്ന നിലയിൽ അടിയന്തരമായും ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
-രശ്മിക മന്ദാന