നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ അവര്‍ പല ഐഡിയയും ചെയ്യും.100, 200 കോടി എന്നൊക്കെ അവര്‍ പറയട്ടെ. ഇതെല്ലാം കണ്ട് നിങ്ങള്‍ വെറുതെ ചിരിക്കുക.
അല്ലാതെ ഇന്ന നടന് നൂറ് കോടി കിട്ടി, മറ്റെയാള്‍ക്ക് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് നിങ്ങളെന്തിനാണ് ഇങ്ങനെ അടി കൂടുന്നത്. അവര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്.
ഈ അടികൂടലാണ് ഇതിലെ പ്രശ്നം. ഒരു പ്രമുഖ നിര്‍മാതാവ് പറയുകയുണ്ടായി, അവരുടെ രണ്ട് സിനിമയ്ക്ക് നൂറ് കോടിയും അമ്പത് കോടിയും കിട്ടിയിരുന്നു.
എന്നാല്‍ യഥാര്‍ഥത്തില്‍ അമ്പത് കോടി കളക്ട് ചെയ്ത സിനിമയ്ക്കാണ് അദ്ദേഹത്തിന് കുറച്ച് കൂടി ലാഭം ഉണ്ടായതെന്ന്. 100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ് തള്ളാണ്. ഇതൊക്കെ സ്വാഭാവികം. മലയാളത്തില്‍ ഇന്നേവരെ നൂറ് കോടിയൊന്നും ഒരു സിനിമയും കളക്ട് ചെയ്തിട്ടില്ല. -സന്തോഷ് പണ്ഡിറ്റ്