തിരുനക്കരയിലെ പൊളിക്കല്‍ പകല്‍ സമയത്ത്: പ്രതിഷേധം ശക്തം; നെറ്റ് കൊണ്ട് മറച്ചിട്ടും അതും കടന്ന് പൊടി

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ൻ​​ഡ് ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സ് പ​​ക​​ൽ പൊ​​ളി​​ക്കു​​ന്ന​​തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്തം. ക​​രാ​​ർ വ്യ​​വ​​സ്ഥ​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ലം​​ഘി​​ച്ചാ​​ണു കെ​​ട്ടി​​ടം പൊ​​ളി​​ക്ക​​ൽ ന​​ട​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​സ​​ഭ ബ​​ല​​ക്ഷ​​യം എ​​ന്നു​​പ​​റ​​ഞ്ഞു പൊ​​ളി​​ച്ചു​​നീ​​ക്കു​​ന്ന ബ​​സ്‌​​സ്റ്റാ​​ൻ​​ഡ് കോം​​പ്ല​​ക്സി​​ലെ എ ​​ബ്ലോ​​ക്കി​​ലെ ക​​ൽ​​പ​​ക ബി​​ൽ​​ഡിം​​ഗി​​ന്‍റെ ഒ​​ന്നാം നി​​ല​​യി​​ൽ ജെ​​സി​​ബി ക​​യ​​റ്റി​​യാ​​ണ് പ​​ക​​ൽ സ​​മ​​യം പൊ​​ളി​​ക്ക​​ൽ ന​​ട​​ക്കു​​ന്ന​​ത്.
എം​​സി റോ​​ഡി​​ലൂ​​ടെ നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളും വാ​​ഹ​​ന​​ങ്ങ​​ളും ക​​ട​​ന്നു​​പോ​​കു​​ന്പോ​​ഴാ​​ണ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ ഒ​​രു നെ​​റ്റ് വ​​ലി​​ച്ചു​​കെ​​ട്ടി പൊ​​ളി​​ക്ക​​ൽ ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്ന​​ത്. ന​​ഗ​​ര​​സ​​ഭ​​യും ക​​ന്പ​​നി​​യു​​മാ​​യു​​ള്ള ക​​രാ​​ർ രാ​​ത്രി​​യി​​ൽ മാ​​ത്ര​​മേ പൊ​​ളി​​ക്കാ​​ൻ പാ​​ടു​​ള്ളൂ​​വെ​​ന്നാ​​ണ്. എ​​ന്നാ​​ൽ ആ​​ദ്യ​​ത്തെ ഒ​​രു ദി​​വ​​സം ഒ​​ഴി​​കെ ബാ​​ക്കി​​യെ​​ല്ലാ ദി​​വ​​സ​​വും മാ​​ന​​ദ​​ണ്ഡം ലം​​ഘി​​ച്ച് പ​​ക​​ൽ​​സ​​മ​​യ​​ത്താ​​ണ് പൊ​​ളി​​ക്കു​​ന്ന​​ത്. ഇ​​തു​​മൂ​​ലം പി​​ര​​സ​​ര​​ത്താ​​കെ പൊ​​ടി​​പ​​ട​​ല​​മാ​​ണ്.
ക​​ഴി​​ഞ്ഞ ദി​​വ​​സം പൊ​​ളി​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് തി​​രു​​ന​​ക്ക​​ര ഗാ​​ന്ധി സ്ക്വ​​യ​​ർ-​​ക്ഷേ​​ത്രം റോ​​ഡ് മു​​ന്ന​​റി​​യി​​പ്പി​​ല്ലാ​​തെ അ​​ട​​ച്ചി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഭാ​​ഗി​​ക​​മാ​​യി ഗ​​താ​​ഗ​​തം അ​​നു​​വ​​ദി​​ച്ചു.
വാ​​ർ​​ഡ് കൗ​​ണ്‍​സി​​ല​​റെ പോ​​ലും അ​​റി​​യി​​ക്കാ​​തെ​​യാ​​ണ് റോ​​ഡ് അ​​ട​​ച്ച​​ത്. അ​​തേ​​സ​​മ​​യം കെ​​ട്ടി​​ടം പൊ​​ളി​​ക്കു​​ന്ന സ്ഥ​​ല​​ത്തേ​​ക്കു ന​​ഗ​​ര​​സ​​ഭാ​​ധി​​കാ​​രി​​ക​​ളോ കൗ​​ണ്‍​സി​​ല​​ർ​​മാ​​രോ തി​​രി​​ഞ്ഞു നോ​​ക്കു​​ന്നി​​ല്ലെ​​ന്നും പ​​രാ​​തി​​യു​​ണ്ട്.
ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തു മു​​ത​​ൽ ക​​ച്ച​​വ​​ട​​ക്കാ​​രും ബു​​ദ്ധി​​മു​​ട്ടി​​ലാ​​ണ്. ആ​​ര്യ​​ഭ​​വ​​ൻ ഹോ​​ട്ട​​ലി​​നോ​​ട് ചേ​​ർ​​ന്നും പോ​​സ്റ്റ് ഓ​​ഫീ​​സ് റോ​​ഡി​​ൽ പോ​​ലീ​​സ് ക​​ണ്‍​ട്രോ​​ൾ റൂ​​മി​​നു എ​​തി​​ർ​​വ​​ശ​​വും അ​​പ​​ക​​ട ഭീ​​തി ഉ​​യ​​ർ​​ത്തി നി​​ൽ​​ക്കു​​ന്ന ഭാ​​ഗ​​ങ്ങ​​ൾ ഉ​​ട​​ൻ പൊ​​ളി​​ച്ചു​​മാ​​റ്റ​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.
ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞാ​​ൽ ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​രും എ​​ത്തി തു​​ട​​ങ്ങും. ഇ​​തോ​​ടെ ന​​ഗ​​രം കൂ​​ടു​​ത​​ൽ കു​​രു​​ക്കി​​ലാ​​കും.

Related posts

Leave a Comment