മോഷണ ശ്രമങ്ങൾ പലപ്പോഴും വലിയ വാർത്ത ആകാറുണ്ട്. ഒറ്റക്കോ സംഘം ചേർന്നൊക്കെയോ ആണ് പലപ്പോഴും മോഷ്ടാക്കൾ ഇറങ്ങുന്നത്.
എന്നാൽ ഒരു നാട് മുഴുവൻ മോഷണത്തിനു ഇറങ്ങിയാൽ എങ്ങനെ ഉണ്ടാകും. ജെഹാനാബാദ് ജില്ലയിലെ ഔദാൻ ബിഘ ഗ്രാമത്തിലാണ് അത്തരത്തിൽ ഒരു സംഭവം നടന്നത്.
ഭാഗികമായി മൂന്ന് കിലോമീറ്റർ നീളത്തിൽ നിർമിച്ച ഒരു റോഡാണ് ഗ്രാമ വാസികൾ സംഘം ചേർന്ന് മോഷ്ടിച്ചു കൊണ്ട് പോയത്.
നിർമ്മാണത്തിലിരുന്ന റോഡിന്റെ നിർമ്മാണ സാമഗ്രികളാണ് ഗ്രാമ വാസികൾ മോഷ്ടിച്ച് വീടുകളിലേക്ക് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
കല്ലുകൾ, കോൺക്രീറ്റ്, മണൽ, ചിപ്പുകൾ എന്നിവയുൾപ്പെടെ വിവിധ നിർമ്മാണ സാമഗ്രികളാണ് ഇവർ മോഷ്ടിച്ചത്. ഉത്കർഷ് സിങ് എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കുട്ടികളുൾപ്പെടെയുള്ളവർ വലിയ കൊട്ടകളും ചട്ടികളും കൊണ്ട് വന്ന് റോഡ് നിർമാണത്തിനു കൊണ്ട് വന്ന മണലും കല്ലും സിമന്റുമൊക്കെ കോരിക്കൊണ്ട് പോകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.