തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമാന സംഭവത്തിന് ഇരയായി ബോളിവുഡ് താരം കത്രീന കെയ്ഫും. കത്രീനയുടെ ഡീപ് ഫേക്ക് ഇമേജുകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കത്രീനയുടെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 യിലെ ലൊക്കേഷന്‍ ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് ഡീപ് ഫേക്ക് ദൃശ്യങ്ങളാക്കിയിരിക്കുന്നത്.
കത്രീന കൈഫ് ഒരു ടവൽ ധരിച്ച് ഹോളിവുഡ് താരവുമായി നടത്തുന്ന സംഘട്ടനമാണ് സിനിമയിലെ യഥാർഥ രംഗം. ഈ രംഗമാണ് ഡീപ് ഫേക്കിനായി ഉപയോഗിച്ചിരിക്കുന്നത്.
എഐ ടൂള്‍ ഉപയോഗിച്ച് വീഡിയോയിലും ചിത്രങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.
ടൈഗര്‍ 3 യിലെ കത്രീന കെഫിന്റെ ബാത്ത് ടവല്‍ രംഗം മോര്‍ഫ് ചെയ്യപ്പെടുന്നു. ഡീപ്ഫേക്ക് ചിത്രം ശ്രദ്ധ നേടുന്നു. ഇത് ശരിക്കും ലജ്ജാകരമാണ്.
എഐ ഒരു മികച്ച ഉപകരണമാണ്. പക്ഷേ സ്ത്രീകളെ മോര്‍ഫ് ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നത് തികച്ചും ക്രിമിനല്‍ കുറ്റമാണ്. വെറുപ്പ് തോന്നുന്നുവെന്ന് ഒരാൾ സേഷ്യൽ മീഡിയയിൽ കുറിച്ചു.
രശ്മിക മന്ദാനയുടെ വ്യാജ വീഡിയോയ്ക്ക് പിന്നാലെ കത്രീനയുടെ ഡീപ് ഫെയ്ക് ചിത്രങ്ങളും പ്രചരിച്ചതോടെ, വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിട്ടുള്ളത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫേക്ക് വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. ഗ്ലാമറസ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്.
എന്നാൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ സാറാ പട്ടേലിന്റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.