എല്ലാത്തിലും പൊതുവായി കാണുന്നത് അമ്മയുടെ മനോഹരമായ പുഞ്ചിരിയാണ്. അതിനര്‍ഥം അമ്മ എപ്പോഴും ചിരിക്കുന്നു എന്നല്ല, പക്ഷെ ഒരു ദിവസം അവസാനിക്കുമ്പോള്‍ അമ്മ ചിരിക്കാന്‍ ഒരു കാരണം കണ്ടെത്തിയിരിക്കും എന്നാണ്.
അവിസ്മരണീയവും മനോഹരവുമായ ഒരു ബാല്യകാലം ഞങ്ങള്‍ക്ക് നല്കാന് അമ്മയ്ക്കും അച്ഛനും കഴിഞ്ഞതിന്റെ കാരണം ആ മനോഭാവമാണ്.
വളരുമ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം നല്കാന് അമ്മ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം. ആ ത്യാഗങ്ങള്‍ അമ്മയ്ക്ക് ചെയ്യേണ്ടി വന്നുവെന്ന സാഹചര്യം ഞാന്‍ വെറുക്കുന്നു.
വര്‍ഷങ്ങളായി അമ്മ ത്യജിച്ച എല്ലാത്തിനും പകരം എനിക്ക് കഴിയുന്നതെല്ലാം നല്‍കുക എന്നതാണ് എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത്. എന്റെ എല്ലാ സ്വപ്നങ്ങളിലും അമ്മയും കൂടിയുണ്ട്.
അമ്മകൂടി അരികില്‍ ഉള്ളപ്പോള്‍ വേണം എന്റെ എല്ലാ സ്വപ്നങ്ങളും പൂവണിയാന്‍ എന്ന് ഞാനാഗ്രഹിക്കുന്നു. അമ്മയ്ക്ക് വീണ്ടും ജന്മദിനാശംസകള് നേരുന്നു. ഇനിയുള്ള എല്ലാ ജന്മങ്ങളിലും എന്റെ അമ്മയായി വരണം. -അഹാന കൃഷ്ണ