ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിഷപ്പുകയില്നിന്നു മോചിപ്പിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വായു ഗുണനിലവാര സൂചിക (എക്യുഐ) കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഡൽഹി പരിസ്ഥിതിമന്ത്രി ഗോപാൽ റായ് ഐഐടി സംഘത്തെ സന്ദർശിച്ചു.മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ 20നും 21നും ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുമെന്ന് ഐഐടി സംഘവുമായുള്ള യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രേണ്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ഡല്‍ഹി നഗരത്തിലെ വായുഗുണനിലവാര സൂചിക ഇന്നലെ 421 ആയിരുന്നു.