പല്ലിൽ കമ്പിയിടുന്ന ചികിത്സ ഇന്ന് വളരെ സാധാരണമാണ്. പല്ലിന്റെ കമ്പിയിടൽ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്.
1. എടുത്തു മാറ്റുന്ന തരത്തിലുള്ള കമ്പിയിടൽ
2. ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിത്സ
ഈ ചികിത്സാരീതികൾ പല തരത്തിൽ ചെയ്യാവുന്നതാണ്. പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുമ്പോൾ ഏതു തരത്തിലുള്ള ചികിത്സയാണ് ചെയ്യേണ്ടതെന്ന് ദന്തഡോക്ടറോട് ആലോചിക്കണം. കമ്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്. പല്ലെടുക്കുന്നത് എന്തിനാണ് എന്നാണ് ആദ്യം മനസിലാക്കേണ്ടത്. സാധാരണ രീതിയിൽ പല്ലിന് കന്പി ഇടേണ്ടതായി വരുന്ന സാഹചര്യങ്ങൾ –
1. പല്ലു പൊങ്ങുമ്പോൾ
2. പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാകുമ്പോൾ
3. പല്ലുകൾ തിരിഞ്ഞിരിക്കുമ്പോൾ
4. പല്ലുകൾ മോണയിൽ നിന്നു
പുറത്തേക്ക് വരാതെ നിൽക്കുമ്പോൾ
5. പല്ലു നിരതെറ്റി തിങ്ങിഞെരുങ്ങി
നിൽക്കുമ്പോൾ
ഈ കാരണത്താൽ പല്ലിൽ കമ്പിയിടാൻ തീരുമാനിക്കുന്ന ഡന്റിസ്റ്റിന് പല്ലിനെ നിരയിൽ
എത്തിക്കുന്നതിനും താക്കുന്നതിനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുമ്പുള്ള ചെറിയ അണപ്പല്ലുകൾ എടുത്ത് കളഞ്ഞ് താക്കുന്നതിനുള്ള സ്ഥലം ഉണ്ടാക്കാൻ ഡോക്ടർ
നിർദേശിക്കുന്നത്.
1. എക്സറേ പരിശോധന
2. മോഡൽ പഠനം
3. ക്ലിനിക്കൽ പരിശോധന
ഇവ പരിഗണിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. ചികിത്സ കഴിയുമ്പോൾ പല്ലെടുത്തു കളഞ്ഞ സ്ഥലം പൂർണമായും അടഞ്ഞിരിക്കും.
പല്ലിന്റെ കമ്പിയിടുന്നതിനും മുന്പ്
വായ്ക്കുള്ളിൽ പൂർണമായ പരിശോധന
ആവശ്യമാണ്.
1. പല്ലുകൾ ക്ലീൻ ചെയ്യണം.
2. പോടുകൾ അടയ്ക്കണം.
3. മോണരോഗം ഉണ്ടാകാനുള്ള സാധ്യത
ഇല്ലാതെയാക്കണം.
4. എല്ലിനുള്ളിൽ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകൾ പരിശോധിച്ച്
ആവശ്യമെങ്കിൽ എടുത്തുമാറ്റണം.
(തുടരും)
വിവരങ്ങൾ
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ. പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്. തിരുവല്ല
9447219903