പ്രണയത്തിലുള്ള ആളുകൾ പലപ്പോഴും തങ്ങളുടെ പങ്കാളികളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഓരോ വഴികൾ കണ്ടെത്തുന്നു. എന്നാൽ 5 വർഷത്തിന് ശേഷം കാമുകനെ കണ്ടുമുട്ടിയതിന്റെ സന്തോഷം ഒരു യുവതി നൃത്തം ചെയ്ത് കാണിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.
കാനഡയിലെ ഒരു വിമാനത്താവളത്തിൽ തന്റെ പങ്കാളിയെ സ്വീകരിക്കാൻ യുവതി നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒരു ട്രോളി നിറയെ ലഗേജുമായി ഒരാൾ വിമാനത്താവളത്തിൽ ഇറങ്ങുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. കുറച്ച് ആളുകൾ അവനെ സ്വാഗതം ചെയ്യുകയും റോസാപ്പൂക്കൾ നൽകുകയും ചെയ്യുന്നു.
അയാൾ പുറത്തേക്ക് പോകുമ്പോൾ, തന്റെ കാമുകി എവിടെയാണെന്ന് അറിയാൻ അയാൾക്ക് ആകാംക്ഷയുണ്ട്. ഒടുവിൽ, ഷേർഷാ എന്ന സിനിമയിലെ ‘രാതൻ ലംബിയാൻ’ എന്ന നൃത്തത്തിലൂടെ യുവതി കാമുകന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയും അവനെ സ്വാഗതം ചെയ്യുകയും ചെയ്തു. കാമുകൻ ആശ്ചര്യപ്പെടുകയും അവളെ അഭിനന്ദിക്കുകയും തുടർന്ന് കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.
ടൊറന്റോയിൽ നിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററായ നിക്കി ഷായാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. “ദീർഘദൂര ബന്ധങ്ങൾ സാധാരണ ബന്ധങ്ങൾ പോലെ തന്നെ അത്ഭുതകരമാണ്, അത് ഞാൻ തെളിയിക്കട്ടെ,” അവൾ എഴുതി. ഷെയർ ചെയ്തതിന് ശേഷം വീഡിയോ 3.3 ദശലക്ഷത്തിലധികം വ്യൂസും 1.4 ലക്ഷത്തിലധികം ലൈക്കുകളും നേടി.
കഴിഞ്ഞ ദിവസം യുകെയിലെ ഒരു സ്ത്രീ തന്റെ നെറ്റിയിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്തിരുന്നതും വാർത്തയായിരുന്നു. തന്റെ നെറ്റിയിൽ ‘കെവിൻ’ എന്ന പേര് മഷി പുരട്ടിയതിന്റെ വീഡിയോയാണ് അന സ്റ്റാൻസ്കോവ്സ്കി പോസ്റ്റ് ചെയ്തത്. ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ ഒരു ടാറ്റൂ ആർട്ടിസ്റ്റ് അവളുടെ നെറ്റിയിൽ ‘കെവിൻ’ എന്ന് ഭീമാകാരമായ കറുത്ത അക്ഷരത്തിൽ മഷി കൊണ്ട് എഴുതുന്നതും കാണാം.