വാഷിംഗ്ടണ്‍ ഡിസി: കൊതുക് പരത്തുന്ന രോഗമായ ചിക്കുന്‍ ഗുനിയയ്ക്കുള്ള ആദ്യ വാക്സീന് വികസിപ്പിച്ച് അമേരിക്ക. വാല്‍നേവ കമ്പനിയാണ് ഇക്സ് ചിക് എന്ന് പേരിട്ടിരിക്കുന്ന വാക്സീന് വികസിപ്പിച്ചത്.
അമേരിക്കന്‍ ആരോഗ്യമന്ത്രാലയം വാക്സീന് അംഗീകാരം നല്കി. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സീന് എടുക്കാനാവുക. ഇത് ഉടന്‍ വിപണിയിലെത്തുമെന്നാണ് വിവരം.
1952ല്‍ ടാന്‍സാനിയയില്‍ ആണ് ചിക്കുന്‍ ഗുനിയ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് വളരെ വേഗം തന്നെ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഏഷ്യ, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലേക്കും രോഗം പടര്‍ന്നു.
1974ലാണ് ഇന്ത്യയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2004ല്‍ ഇന്ത്യയില്‍ ചിക്കുന്‍ ഗുനിയ വ്യാപകമായി ബാധിച്ചിരുന്നു. പനി, സന്ധിവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.