ഫിഷർ മാറ്റ്സുവിലെ തന്റെ ഐറിഷ് തീം റെസ്റ്റോറന്റിൽ 119 മണിക്കൂറും 57 മിനിറ്റും നിർത്താതെ പാചകം ചെയ്ത് രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിലുകൾ തകർത്തിരിക്കുകയാണ്. നൈജീരിയയിൽ നിന്നുള്ള മുൻ റെക്കോർഡ് ഉടമ ഹിൽഡ ബാസിയെ 24 മണിക്കൂറിലധികമാണ് മറികടന്നിരിക്കുന്നത്.
യുഎസിലെ വെൻഡി സാൻഡ്നറുടെ റെക്കോർഡ് മറികടന്ന് ഏറ്റവും ദൈർഘ്യമേറിയ ബേക്കിംഗ് മാരത്തൺ എന്ന റെക്കോർഡും ഫിഷർ തകർത്തെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറഞ്ഞു.
മിസ്റ്റർ ഫിഷർ 47 മണിക്കൂറും 21 മിനിറ്റും ബേക്ക് ചെയ്തു. രണ്ട് ശ്രമങ്ങളിലും ഫിഷർ പങ്കെടുത്തു. 160 മണിക്കൂറിലധികമാണ് അടുക്കളയിൽ ജോലി ചെയ്തത്.
‘റെക്കോർഡുകൾ തകർക്കാൻ വേണ്ടിയുള്ളതാണ്, എന്നാൽ ഇന്നത്തേക്കെങ്കിലും എനിക്ക് രണ്ടും ഒരേസമയം കൈവശം വയ്ക്കാൻ കഴിയും. നിരവധി ഉറക്കമില്ലാത്ത രാത്രികൾ, ഉത്കണ്ഠകൾ, സാമ്പത്തിക സമ്മർദ്ദം. എന്നാലും സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കുക’ഫിഷർ ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് (GWR) പറഞ്ഞു.
Nigerian cooking queen Hilda Baci has been dethroned 😳
— Guinness World Records (@GWR) November 7, 2023
Alan Fisher from Ireland cooked for an incredible 119 hours and 57 minutes at his restaurant in Japan 🥄