കോട്ടയം: ഡോളര്‍ കടത്തും സ്വര്‍ണക്കടത്തും കേരളത്തില്‍ നടത്തിയ യഥാര്‍ഥ പ്രതിയെ ഇരുട്ടില്‍ നിര്‍ത്തി സഹായികളെയെല്ലാം പ്രതികളാക്കിമാറ്റി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ രാജേന്ദ്രകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണെന്ന് പി.സി. ജോര്‍ജ്.
യഥാര്‍ഥത്തില്‍ ഈ കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജുഡീഷല്‍ എന്‍ക്വയറി നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാകണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
2017 ജനുവരി മാസത്തില്‍ പിണറായി വിജയന് യുഎഇ സന്ദര്‍ശനത്തിനു പുറപ്പെട്ടതോടെയാണു കള്ളക്കടത്തിന് ആരംഭം കുറിച്ചത്.
മുഖ്യമന്ത്രി യുഎഇയില്‍ എത്തിയശേഷം ഒരു ബാഗേജ് കൊണ്ടുവരാന്‍ മറന്നെന്നും എത്രയും വേഗം നയതന്ത്ര പാഴ്സലായി യുഎഇയില്‍ എത്തിക്കണമെന്ന് കൗണ്സലേറ്റിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷിനോട് ആവശ്യപ്പെടുന്നതോടുകൂടി കള്ളക്കടത്തിനാരംഭം കുറിച്ചതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.