എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ക​ർ​ക്കു​മെ​ന്ന് ഖ​ലി​സ്ഥാ​നി തീ​വ്ര​വാ​ദി; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കാ​ന​ഡ

ഒ​ട്ടാ​വ: ന​വം​ബ​ർ 19 മു​ത​ൽ എ​യ​ർ ഇ​ന്ത്യ​യി​ൽ പ​റ​ക്ക​രു​തെ​ന്ന് ഖ​ലി​സ്ഥാ​നി തീവ്രവാദ നേ​താ​വ് ഗു​ർ​പ​ത്‌​വ​ന്ത് സിം​ഗ് പ​ന്നൂ​ണി​ന്‍റെ ഭീ​ഷ​ണി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കാ​ന​ഡ. വീ​ഡി​യോ​ക​ളി​ലെ മു​ന്ന​റി​യി​പ്പ് കാ​ന​ഡ​യി​ലെ ഫെ​ഡ​റ​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത മ​ന്ത്രി പാ​ബ്ലോ റോ​ഡ്രി​ഗ​സ് അ​റി​യി​ച്ചു.

ത​ങ്ങ​ൾ എ​ല്ലാ ഭീ​ഷ​ണി​ക​ളെ​യും ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും പ്ര​ത്യേ​കി​ച്ച് അ​വ എ​യ​ർ​ലൈ​നു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള​താ​ണെ​ങ്കി​ൽ എ​റെ പ്ര​ധാ​ന​മാ​യി ക​രു​തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഒ​ട്ടാ​വ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ന​വം​ബ​ർ 19ന് ​ശേ​ഷം എ​യ​ർ ഇ​ന്ത്യ​യി​ൽ പ​റ​ക്ക​രു​തെ​ന്നും നി​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​മെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ആ​ഴ്‌​ച ഓ​ൺ​ലൈ​നി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​ക​ളി​ൽ പ​ന്നൂ​ൺ സി​ക്കു​കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഇ​ത് ഒ​രു ഭീ​ഷ​ണി​യ​ല്ല, മ​റി​ച്ച് ഇ​ന്ത്യ​ൻ ബി​സി​ന​സു​ക​ൾ ബ​ഹി​ഷ്‌​ക​രി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ക​നേ​ഡി​യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കാ​ന​ഡ​യി​ൽ ഏ​ക​ദേ​ശം 7.7 ല​ക്ഷം സി​ക്കു​കാ​രു​ണ്ട്, അ​വ​ർ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ ര​ണ്ട് ശ​ത​മാ​ന​മാ​ണ്.ജൂ​ണി​ൽ വാ​ൻ​കൂ​വ​റി​ന് സ​മീ​പം ക​നേ​ഡി​യ​ൻ സി​ക്ക് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ന്‍റു​മാ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ സെ​പ്റ്റം​ബ​റി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​ജ്ഞ​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യും കാ​ന​ഡ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ലും ഉ​ല​ച്ചി​ൽ സം​ഭ​വി​ച്ചി​രു​ന്നു.

Related posts

Leave a Comment