സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കണമെന്ന് വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ട് ധനകാര്യവകുപ്പിന്റെ ഉത്തരവ്.
സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കാണ് ഒരു വര്‍ഷത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ധനകാര്യവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
നിലവിലെ സ്ഥിതിയില്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നാണ് ധനകാര്യവകുപ്പിന്റെ കണ്ടെത്തല്‍. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാളാണ് ഉത്തരവിറക്കിയത്.
ഒരു വര്‍ഷത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത നവംബര്‍ വരെ നിയന്ത്രണം തുടരും.കോവിഡ് കാലത്ത് 2020 നവംബറില്‍ ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നിയന്ത്രണത്തിന്റെ കാലാവധി നീട്ടിയിരുന്നു.
പിഎസ്സി, ഹൈക്കോടതി, സര്‍വകലാശാലകള്‍, കേരള ലോകായുക്ത എന്നിവയ്ക്കും സാമ്പത്തിക നിയന്ത്രണം ബാധകമാണ്. പൊതുമേഖലാ സ്ഥാപനങ്ങളും കമ്മീഷനുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും ഉത്തരവിന്റെ പരിധിയില്‍ വരുന്നു.